Skip to content

Welcome To My Portal

പ്രിയ സുഹൃത്തുക്കളെ,

പ്രവാസ ജീവിതത്തിനിടെ 2017 ലെപ്പോഴോ ആണ് കാക്കയുടെ കാ കാ കാ വിളി റാസൽ ഖൈമയിൽ വെച്ച് കേട്ടത്..

കാക്കയുടെ ആ വിളി എന്നെ പഴയ കാലത്തേക്ക് കൊണ്ട് പോയി. ഓർമകളുടെ ഒരു വേലിയേറ്റമായിരുന്നു പിന്നെ.എന്തോ അന്നുമുതൽ ചെറുതായി എഴുതിത്തുടങ്ങി.

എഴുത്തുകളൊക്കെ ഫേസ്ബുക്കിലും, വാട്സാപ്പിലുമായി കറങ്ങാൻ തുടങ്ങി. ചില വിമർശനങ്ങളും, പ്രശംസകളും കൂടുതൽ കൂടുതൽ എഴുതാൻ പ്രേരിപ്പിച്ചു.

എഴുത്തുകളുടെ ബാഹുല്യം കൊണ്ടോ മറ്റോ സുഹൃത്തുക്കൾ ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു.

എടാ ബാബൂ നിനക്ക് ഇതൊക്കെ പുസ്തക രൂപത്തിലാക്കി പ്രസിദ്ധീകരിച്ചുകൂടെന്ന്..

അങ്ങിനെ സർവ്വശക്തന്റെ അനുഗ്രഹത്താൽ എന്റെ ആദ്യ പുസ്തകമായ “സിറ്റിക്കോത്തെ വാമൊഴികൾ ” നാട്ടിൽ വെച്ച് പ്രകാശനം ചെയ്തു.

ഒന്നു രണ്ടു പുസ്തകങ്ങൾ കൂടി പ്രസിദ്ധീകരണത്തിനായി അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

ഈ അവസരത്തിലാണ് വായനക്കാരുമായി സംവദിക്കാം എന്നു കരുതി ഒരു ബ്ലോഗ്ഗിംഗ് സൈറ്റ് തുടങ്ങാമെന്നു കരുതിയത്. അൽഹംദുലില്ലാഹ് അതും സാധ്യമായിരിക്കുന്നു.

പുസ്തകങ്ങളെ കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിരൂപണങ്ങളും പ്രതീക്ഷിച്ചു കൊണ്ട്.

സ്നേഹപൂർവ്വം

ഷംഷീർ പറമ്പത്ത്കണ്ടി